ഷാർജ: വെസ്റ്റിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോയെ അഭിനന്ദിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എം.എസ് ധോണി.
ബ്രാവോയെ ഞാൻ സഹോദരൻ എന്നാണ് വിളിക്കുന്നത്. എല്ലാ വർഷവും ഞങ്ങൾക്കിടയിൽ വഴക്കുണ്ടാകാറുണ്ട്. സ്ലോ ബോൾ എറിയുന്നതുമായി ബന്ധപ്പെട്ടാകും ഈ വഴക്ക്. എന്നാൽ, ഇപ്പോൾ സ്ലോ ബോളുകളുടെ പേരിലാണ് ബ്രാവോ അറിയപ്പെടുന്നത്.
സ്ലോ ബോളുകളിലൂടെ ബാറ്ററെ ആശയക്കുഴപ്പത്തിലാക്കുകയാണ് ബ്രാവോയുടെ ലക്ഷ്യം. ഇനി അദ്ദേഹം സ്ലോ ബോൾ എറിഞ്ഞില്ലെങ്കിൽ അതും ബാറ്റർക്ക് സർപ്രൈസ് ആകും- ധോണി പറഞ്ഞു.
ബ്രാവോ ധോണിയുടെ ബ്രോ
12:33 AM Sep 26, 2021 | Deepika.com