മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഹാർദിക് പാണ്ഡ്യയെ ഉൾപ്പെടുത്തിയതിനെതിരേ മുൻതാരം സാബ കരീം. ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കുന്ന ഓരോ താരത്തിനും കളിക്കാനുള്ള ഫിറ്റ്നെസ് ഉണ്ടായിരിക്കണമെന്നും ഹാർദിക് പരിക്കിന്റെ പിടിയിലാണെങ്കിൽ എന്തിനാണ് ടീമിൽ ഉൾപ്പെടുത്തിയതെന്നും സാബാ കരീം ചോദിക്കുന്നു.
ട്വന്റി-20 ലോകകപ്പ് ആകുന്പോഴേക്കും ഫിറ്റ്നെസ് വീണ്ടെടുക്കാൻ കഴിഞ്ഞാൽ മാത്രമാണ് ഹാർദിക്കിന്റെ സെലക്ഷൻ നീതീകരിക്കാൻ കഴിയുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഹാർദിക് കളിച്ചിട്ടില്ല. അദ്ദേഹത്തിന് എപ്പോഴാണ് പരിക്കേറ്റത്?
ടീം സെലക്ഷൻ നടക്കുന്പോഴാണോ അതോ ഐപിഎല്ലിനായി ഒരുങ്ങുന്പോഴാണോ? ഈ കാര്യങ്ങളെല്ലാം വിശദീകരിക്കേണ്ടതുണ്ട്. പരിക്കിന്റെ പിടിയിലാണെങ്കിൽ ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുത്തത് എന്തിനാണ്?-സാബാ കരീം ചോദിച്ചു.
ഹർദിക്കിനെ ലോകകപ്പ് ടീമിലെടുത്തത് എന്തിന്: സാബ കരീം
12:33 AM Sep 26, 2021 | Deepika.com