ദുബായ്: കോവിഡ്ബാധിതനായ ടി. നടരാജനു പകരക്കാരനെ പ്രഖ്യാപിച്ച് ഐപിഎൽ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനു മുന്‍പായിരുന്നു നടരാജന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
ജമ്മു കഷ്മീരിൽ നിന്നുള്ള മീഡിയം പേസർ ഉമ്രാൻ മാലിക്കാണു നടരാജന്റെ പകരക്കാരനായി ടീമിലെത്തിയത്. ഹൈദരാബാദ് ടീമിനൊപ്പം നെറ്റ് ബൗളറായി കൂടെയുള്ള മാലിക് ജമ്മു കാഷ്മീരിനായി ഒരു ട്വന്റി-20 മത്സരം മാത്രമേ ഇതുവരെ കളിച്ചിട്ടുള്ളൂ. അന്നു നാലു വിക്കറ്റ് വീഴ്ത്തി.
ഐപിഎല്ലിലെ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഏതെങ്കിലും കളിക്കാരനു രോഗം ബാധിച്ചാൽ അയാൾ തിരിച്ചെത്തുന്നതുവരെ പകരക്കാരനെ ഉൾപ്പെടുത്താം. ടീമിലെ യഥാർഥ അംഗം കോവിഡ് മുക്തനായി ബയോ ബബിളിൽ തിരിച്ചെത്തുന്നതുവരെയായിരിക്കും അത്.
നടരാജനു പകരം ഉമ്രാൻ
01:32 AM Sep 25, 2021 | Deepika.com