ന്യൂഡൽഹി: പ്രശസ്ത സാമൂഹിക പ്രവർത്തകയും മനുഷ്യാവകാശ സംരക്ഷകയുമായ ദയാബായിയുടെ നേതൃത്വത്തിൽ കോവിഡ് ബോധവത്കരണ ത്തിനും വാക്സിനുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ സ്ഥലങ്ങളിൽ തെരുവുനാടകങ്ങൾ സംഘടിപ്പിച്ചു. മദൻഗീർ, ലജ്പത് നഗർ, സരോജിനി മാർക്കറ്റ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച ദയാബായിയും സംഘവും തെരുവു നാടകങ്ങൾ സംഘടിപ്പിച്ചത്.
കൊറോണയെ പ്രതിരോധിക്കുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകളും, വാക്സിനുകളുടെ പ്രാധാന്യത്തക്കുറിച്ചുള്ള ബോധവത്കരണവുമായിരുന്നു നാടകത്തിന്റെ ഉള്ളടക്കം. മധ്യപ്രദേശിൽനിന്നാരംഭിച്ച് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കേരളത്തിലടക്കം നാൽപതോളം നഗരങ്ങളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയതിനു ശേഷം ദയാബായിയും സംഘവും ഇപ്പോൾ ഡൽഹിയിലാണുള്ളത്. അടുത്ത ദിവസം ഡൽഹി സിംഗു അതിർത്തിയിലെത്തി കർഷകസമരത്തിൽ പങ്കെടുത്തു സംസാരിച്ചതിനു ശേഷം ദയാബായിയും സംഘവും ബോധവത്കരണ പ്രവർത്തനനങ്ങളുമായി രാജ്യത്തിന്റെ മറ്റു മേഖലകളിലേക്കു തിരിക്കും.
കോട്ടയം ജില്ലയിലെ പൂവരണി സ്വദേശിയായ ദയാബായി സ്കൂൾ ജീവിതത്തിനു ശേഷം സന്യസ്തജീവിതം പരിശീലിക്കാൻ തീരുമാനിക്കുകയും പിന്നീട് സാമൂഹിക പ്രവർത്തനത്തിലേക്ക് എത്തിച്ചേരുകയുമായിരുന്നു. മധ്യപ്രദേശിലെ ചിന്ദ്വാരയിലെ ബരുൾ എന്ന ഗ്രാമത്തിലെ ആദിവാസി സമൂഹത്തിനൊപ്പം കഴിഞ്ഞ 40 വർഷ മായി ജീവിക്കുന്ന ദയാബായി 81-ാമത്തെ വയസിലും സാമൂഹിക പ്രവർത്തങ്ങളിൽ വ്യാപൃതയാണ്.