യുവന്റസിന് ആദ്യ ജയം
12:23 AM Sep 24, 2021 | Deepika.com
മിലാൻ: സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ക്ലബ് വിട്ടശേഷം യുവന്റസിന് ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ആദ്യ ജയം. എവേ പോരാട്ടത്തിൽ യുവന്റസ് 3-2ന് സ്പെസ്യയെ കീഴടക്കി. എസി മിലാൻ 2-0ന് വെനെസ്യയെയ പരാജയപ്പെടുത്തി.