കല്യാണി (ബംഗാൾ): ഡ്യൂറൻഡ് കപ്പ് ഫുട്ബോളിന്റെ നോക്കൗട്ട് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്. ഗ്രൂപ്പ് സിയിലെ നിർണായക മത്സരത്തിൽ ഡൽഹി എഫ്സിയോട് 1-0ന് പരാജയപ്പെട്ടതോടെയാണിത്. ഡൽഹി എഫ്സി നോക്കൗട്ടിലേക്കു മുന്നേറി.
53-ാം മിനിറ്റിൽ വിൽസ് ഡിയോണ്‍ പ്ലാസയാണു ഡൽഹിയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ബംഗളൂരു എഫ്സി 5-3ന് ഇന്ത്യൻ നേവിയെ കീഴടക്കി. ഗ്രൂപ്പ് ചാന്പ്യന്മാരായി ബംഗളൂരു ക്വാർട്ടറിലേക്കു മുന്നേറി.
ഗോകുലം കേരള x മുഹമ്മദൻസ് പോരാട്ടത്തോടെ നാളെ മുതൽ ക്വാർട്ടർ തുടങ്ങും.
ബ്ലാസ്റ്റേഴ്സ് പൊട്ടി
12:55 AM Sep 22, 2021 | Deepika.com