ന്യൂഡൽഹി: കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായിരിക്കുന്ന സാഹചര്യത്തിൽ വിദേശ ടൂറിസ്റ്റുകളെ സ്വീകരിക്കാൻ രാജ്യം വീണ്ടുമൊരുങ്ങുന്നു.
ഒന്നര വർഷത്തിനു ശേഷമാണ് കോവിഡ് കാരണം വലിയ പ്രതിസന്ധിയിലായ ടൂറിസവും മറ്റനുബന്ധ മേഖലകളും വീണ്ടും തുറക്കുന്നതിനുള്ള പദ്ധതികൾക്ക് തുടക്കമിടുന്നത്. അഞ്ചു ലക്ഷത്തോളം വിദേശ ടൂറിസ്റ്റുകൾക്ക് സൗജന്യ വീസ നൽകാനാണ് തീരുമാനം.
അടുത്ത പത്തു ദിവസത്തിനുള്ളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം നടത്തും.