ലണ്ടൻ: ഇംഗ്ലണ്ട് മുൻ ഫുട്ബോൾ താരവും പ്രീമയിർ ലീഗ് ക്ലബ് ടോട്ടനത്തിന്റെ ടോപ് ഗോൾ സ്കോററുമായ ജിമ്മി ഗ്രെവെസ് (81) അന്തരിച്ചു. 1966 ലോകകപ്പ് നേടിയ ഇംഗ്ലീഷ് ടീമിന്റെ നിർണായക സാന്നിധ്യമായിരുന്നുഗ്രെവെസ്. ഇംഗ്ലണ്ടിനായി 57 മത്സരങ്ങളിൽനിന്ന് 44 ഗോൾ നേടിയിട്ടുണ്ട്.
ടോട്ടനത്തിനായി 379 മത്സരങ്ങളിൽനിന്ന് 266 ഗോൾ സ്വന്തമാക്കി. ഇംഗ്ലീഷ് ടോപ് ഫൈറ്റിൽ ഏറ്റവും കൂടുതൽ ഗോളെന്ന റിക്കാർഡും ഗ്രെവെസിന്റെ പേരിലാണ്, 357.
ചെൽസി, എസി മിലാൻ, വെസ്റ്റ്ഹാം ടീമുകൾക്കായും കളിച്ചു. ചെൽസിക്കായി ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റിക്കാർഡ് ഇന്നും ഗ്രെവെസിന്റെ പേരിലാണ് (41 ഗോൾ, 1960-61 സീസണ്). ടോട്ടനത്തിന്റെ സീസണ് ടോപ് റിക്കാർഡും (37 ഗോൾ, 1962-63 സീസണ്) ഇദ്ദേഹത്തിന്റെ പേരിൽത്തന്നെ.
ജിമ്മി ഗ്രെവെസ് അന്തരിച്ചു
11:04 PM Sep 19, 2021 | Deepika.com