ബങ്കാസി: വ്യോമാഭ്യാസത്തിനിടെ ലിബിയൻ പട്ടാളത്തിന്റെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. എംഐ-8 ഹെലികോപ്റ്ററുകൾ തെക്കുകിഴക്കൻ ബങ്കാസിയിലാണ് അപകടത്തിൽപ്പെട്ടത്.
ഒരു ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് സൈനികരാണ് മരിച്ചത്. രണ്ടാമത്തെ ഹെലികോപ്റ്ററിലെ പൈലറ്റ് അപകടത്തെ അതിജീവിച്ചുവെന്നും സൈനികകേന്ദ്രങ്ങൾ അറിയിച്ചു.