ന്യൂഡൽഹി: പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ രാജ്യത്ത് റിക്കാർഡ് വാക്സിനേഷൻ. ഒരു ദിവസംകൊണ്ടു രണ്ടു കോടിയിലധികം ഡോസ് വാക്സിനാണു നൽകിയത്. മോദിയുടെ പിറന്നാൾ ദിനത്തിൽ ജനങ്ങൾക്കായുള്ള സമ്മാനമാണിതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ജന്മദിനമായ ഇന്നലെ മുതൽ മൂന്നാഴ്ചയോളം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബർ ഏഴിന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നതിനു ശേഷം 20 വർഷം തികയുകയാണ്. സേവാസമർപ്പണ് അഭിയാൻ എന്ന പേരിലാണ് ആഘോഷ പരിപാടികൾ.
രാഹുൽ ഗാന്ധിയടക്കമുള്ള മുതിർന്ന നേതാക്കൾ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചു. ഒക്ടോബർ എഴിനുള്ളിൽ 100 കോടി ഡോസ് വാക്സിൻ നൽകാനുള്ള തയാറെടുപ്പിലാണ് കേന്ദ്രം.വാക്സിൻ സേവ എന്ന പേരിൽ വെള്ളിയാഴ്ച നടത്തിയ പ്രത്യേക വാക്സിനേഷൻ പരിപാടിയിൽ രണ്ടു കോടിയിൽ കൂടുതൽ വാക്സിനുകളാണ് നൽകിയത്.