+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രൈബ്യൂണൽ ഭേദഗതി ബിൽ മരവിപ്പിക്കുമെന്ന് സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ദ്രാ​​​സ് ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്
ട്രൈബ്യൂണൽ ഭേദഗതി ബിൽ മരവിപ്പിക്കുമെന്ന് സുപ്രീംകോടതി
ന്യൂ​​​ഡ​​​ൽ​​​ഹി: മ​​​ദ്രാ​​​സ് ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പാ​​​സാ​​​ക്കി​​​യ ട്രൈ​​​ബ്യൂ​​​ണ​​​ൽ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ മ​​​ര​​​വി​​​പ്പി​​​ക്കു​​​മെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​യ​​​മ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രുകൂ​​​ട്ടം ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​ൻ.​​​വി.​ ര​​​മ​​​ണ അ​​​ധ്യ​​​ക്ഷ​​​നാ​​​യി ജ​​​സ്റ്റീസുരാ​​യ സൂ​​​ര്യ​​​കാ​​​ന്ത്, ഹി​​​മാ കോ​​​ഹ്‌ലി എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട ബെ​​​ഞ്ച് വി​​​ഷ​​​യ​​​ത്തി​​​ൽ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത് ബി​​​ൽ മ​​​ര​​​വി​​​പ്പി​​​ക്കു​​​മെ​​​ന്നു വാ​​​ക്കാ​​​ൽ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തി​​​നുമുന്പും വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ട്രൈ​​​ബ്യൂ​​​ണ​​​ൽ അം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി സം​​​ബ​​​ന്ധി​​​ച്ച് സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ളും ഫി​​​ലിം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്പ​​​ലേ​​​റ്റ് ട്രൈ​​​ബ്യൂ​​​ണ​​​ൽ അ​​​ട​​​ക്കം ഒ​​​ൻ​​​പ​​​തോ​​​ളം ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​ല്ലാ​​താ​​​ക്കു​​​ന്ന വ്യ​​​വ​​​സ്ഥ​​​ക​​​ളു​​​മാ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ട്രൈ​​​ബ്യൂ​​​ണ​​​ൽ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ​ഇ​​​വ​​​യെ​​​ല്ലാംത​​​ന്നെ ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ 14ലെ ​​​വി​​​ധി​​​യി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ​​​വ​​​യാ​​​ണ്.

കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യും മു​​മ്പ് ക​​​ന്പ​​​നി ലോ ​​​ട്രൈ​​​ബ്യൂ​​​ണ​​​ൽ അ​​​ധ്യ​​​ക്ഷ​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്ന് ജ​​​സ്റ്റീ​​​സ് എ.​​​ഐ.​​​എ​​​സ്. ചീ​​​മ​​​യെ മാ​​റ്റി​​​യ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഈ ​​​മാ​​​സം 20ന് ​​​കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ക്കാ​​​രി​​​ക്കെ പ​​ത്തി​​ന് ​അ​​​ദ്ദേ​​​ഹ​​​ത്തെ സ്ഥാ​​​ന​​​ത്തു​​നി​​​ന്ന് നീ​​​ക്കം ചെ​​​യ്ത ന​​​ട​​​പ​​​ടി​​​യി​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ​​നി​​​ന്ന് രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​നം ഉ​​​ണ്ടാ​​​യ​​​തി​​​നെത്തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.