അഗർത്തല: സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഗൗതം ദാസ് (70) കോവിഡ് ബാധിച്ചു മരിച്ചു.
കോൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് അവസാനമാണ് ദാസിനു കോവിഡ് സ്ഥിരീകരിച്ചത്. സെപ്റ്റംബർ ആറിന് കോൽക്കത്തയിലെ ആശുപത്രിയിലേക്കു മാറ്റി. 2018ലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയായത്. 1979 മുതൽ 2015 വരെ ത്രിപുരയിലെ സിപിഎം മുഖപത്രമായ ഡെയ്ലി ദേശാർ കഥയുടെ എഡിറ്ററായിരുന്നു.