വിരാട് കോഹ്ലിയുടെ സ്ഥാനത്യാഗത്തിനു പിന്നിൽ ഐപിഎല്ലിലെ സൂപ്പർ ടീമായ മുംബൈ ഇന്ത്യൻസ് ലോബിയാണെന്നാണു രഹസ്യ സംസാരം. പണ്ട് ഇന്ത്യൻ ടീം സെലക്ഷനിൽ മുംബൈ ലോബി കളംവാണിരുന്നെന്നതും മറ്റൊരു വസ്തുത. മുംബൈ കേന്ദ്രീകരിച്ചുള്ള നിരവധി കളിക്കാർ നിലവിൽ ഇന്ത്യൻ ടീമിന്റെ നിർണായക സ്ഥാനത്താണ്. അതുകൊണ്ടുതന്നെ പഴയ ലോബീയിംഗ് പതിയെ തലപൊക്കുന്നുണ്ടെന്നും സൂചനകൾ പുറത്തുവരുന്നു.
ഐപിഎൽ രണ്ടാം ഭാഗം ഞായറാഴ്ച മുതൽ യുഎഇയിൽ ആരംഭിക്കാനിരിക്കേയാണ് കോഹ്ലി ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നു പ്രഖ്യാപിച്ചത്. ഐപിഎല്ലിൽ കോഹ്ലിയുടെ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഒരു താരം മാത്രമാണു ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലുള്ളത്, കോഹ്ലി.
അതേസമയം, ഇന്ത്യയുടെ അടുത്ത ട്വന്റി-20 ക്യാപ്റ്റനാകുന്ന രോഹിത് ശർമ അടക്കം എട്ട് മുംബൈ ഇന്ത്യൻസ് കളിക്കാർ ലോകകപ്പിനുള്ള ടീമിലുണ്ട്. മൂന്ന് പകരക്കാരുൾപ്പെടെ 18 കളിക്കാരെയാണ് ലോകകപ്പ് ട്വന്റി-20ക്ക് ഇന്ത്യ പ്രഖ്യാപിച്ചത്. അതിൽ 44% കളിക്കാരും മുംബൈ ഇന്ത്യൻസ് അല്ലെങ്കിൽ മുംബൈ കേന്ദ്രീകരിച്ചുള്ളവരാണെന്നതും മറ്റൊരു വസ്തുത.
അതേസമയം, ഐപിഎല്ലിൽ അഞ്ച് കിരീടം മുംബൈക്കു നേടിക്കൊടുത്ത ക്യാപ്റ്റനാണു രോഹിത് ശർമ. ഇന്ത്യക്കായി ട്വന്റി-20യിൽ നാല് സെഞ്ചുറി നേടിയതിൽ രണ്ടു സെഞ്ചുറി ക്യാപ്റ്റനായിരിക്കേയാണ് രോഹിത് സ്വന്തമാക്കിയത്. ക്യാപ്റ്റനായി ആദ്യ അഞ്ച് സീരിസ് ഇന്ത്യക്കായി നേടിയ ഒരേയൊരാളും രോഹിത് തന്നെ.
മുംബൈ തിരക്കഥ ?
11:56 PM Sep 16, 2021 | Deepika.com