സി​​​റ്റി ഫി​​​ഫ്റ്റി!

11:56 PM Sep 16, 2021 | Deepika.com
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ലെ ഫൈ​​​​​ന​​​​​ലി​​​​​സ്റ്റു​​​​​ക​​​​​ളാ​​​​​യ പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​യു​​​​​ടെ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ക്കു വി​​​​​ജ​​​​​യ​​​​​ത്തു​​​​​ട​​​​​ക്കം. ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ൽ ഒ​​​​​ന്പ​​​​​തു ഗോ​​​​​ൾ പി​​​​​റ​​​​​ന്ന ത്രി​​​​​ല്ല​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ സി​​​​​റ്റി സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ​​​ ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ ലൈ​​​​​പ്സി​​​​​ഗി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്തു.

ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ സി​​​​​റ്റി​​​​​ക്കാ​​​​​രു​​​​​ടെ 50-ാം ജ​​​​​യ​​​​​മാ​​​​​ണ്. വേ​​​​​ഗ​​​​​ത്തി​​​​​ൽ 50 ജ​​​​​യ​​​​​മെ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തും സി​​​​​റ്റി എ​​​​​ത്തി. 91 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണു സി​​​​​റ്റി 50 ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണ് (88 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 50 ജ​​​​​യം) റി​​​​​ക്കാ​​​​​ർ​​​​​ഡ്.

ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ സി​​​​​റ്റി​​​ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ ഗോ​​​​​ൾ നേ​​​​​ടി​​​​​യ മ​​​​​ത്സ​​​​​ര​​​​​വുമാ​​​​​യി​​​​​രു​​​​​ന്നു. ന​​​​​ഥാ​​​​​ൻ ആ​​​​​കെ (16’), മ​​​​​ഹാ​​​​​റെ​​​​​സ് (45+2’), ഗ്രീ​​​​​ലി​​​​​ഷ് (56’), കാ​​​​​ൻ​​​​​സെ​​​​​ലൊ (75’), ഗ​​​​​ബ്രി​​​​​യേ​​​​​ൽ ജീ​​​​​സ​​​​​സ് (85’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു സി​​​​​റ്റി​​​​​യു​​​​​ടെ ഗോ​​​​​ൾ​​നേ​​​​​ട്ട​​​​​ക്കാ​​​​​ർ. ഒ​​​​​രു ഗോ​​​​​ൾ സെ​​​​​ൽ​​​​​ഫി​​​​​ലൂ​​​​​ടെ​​​​​യും ഇം​​​​​ഗ്ലീ​​​​​ഷ് വ​​​​​ന്പ​​​​ന്മാ​​​​രു​​​​​ടെ അ​​​​​ക്കൗ​​​​​ണ്ടി​​​​​ലെ​​​​​ത്തി.

ഗ്രീ​​​​​ലി​​​​​ഷാ​​​​​യി​​​​​രു​​​​​ന്നു ഒ​​​​​രു ഗോ​​​​​ളി​​നു വ​​​​​ഴി​​​​​തെ​​​​​ളി​​​​​ച്ച​​​​​ത്. ഇ​​​​​തോ​​​​​ടെ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് അ​​​​​ര​​​​​ങ്ങേ​​​​​റ്റ​​​​​ത്തി​​​​​ൽ വെ​​​​​യ്ൻ റൂ​​​​​ണി​​​​​ക്കു​​​​​ശേ​​​​​ഷം (2004ൽ) ​​​​​ഗോ​​​​​ൾ നേ​​​​​ടു​​​​​ക​​​​​യും അ​​​​​സി​​​​​സ്റ്റ് ചെ​​​​​യ്യു​​​​​ക​​​​​യും ചെ​​​​​യ്യു​​​​​ന്ന ആ​​​​​ദ്യ ഇം​​​​​ഗ്ലീ​​​​​ഷ് താ​​​​​ര​​​​​മാ​​​​​യി ഗ്രീ​​​​​ലി​​​​​ഷ്. ലൈ​​​​​പ്സി​​​​​ഗി​​​​​നാ​​​​​യി ക്രി​​​​​സ്റ്റ​​​​​ഫ​​​​​ർ എ​​​​​ൻ​​​​​കു​​​​​ൻ​​​​​കു (42’. 51’, 73’) ഹാ​​​​​ട്രി​​​​​ക് നേ​​​​​ടി.

ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ലൈ​​​​​പ്സി​​​​​ഗി​​​​​നാ​​​​​യി ഹാ​​​​​ട്രി​​​​​ക് നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ താ​​​​​ര​​​​​മാ​​​​​ണ്.