കോൽക്കത്ത: ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ നിലവിലെ ചാന്പ്യൻമാരായ ഗോകുലം കേരള എഫ്സിക്കു ജയം. ഗ്രൂപ്പ് ഡിയിൽ ഗോകുലം 1-0-ന് ഹൈദരാബാദ് എഫ്സിയെ തോൽപ്പിച്ചു. റഹീം ഒസുമാനുവാണു ഗോകുലത്തിനായി ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ ഗോകുലത്തിന് പത്തുപേരുമായി കളിക്കേണ്ടിവന്നു. രണ്ടാം മഞ്ഞകാർഡും വാങ്ങിയ എമിൽ ബെന്നിയാണ് പുറത്തായത്. ജയത്തോടെ ഗോകുലം നാലു പോയിന്റുമായി ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തി.
ഗോകുല ജയം
11:56 PM Sep 16, 2021 | Deepika.com