ജമ്മു: നിരവധി കേസുകളിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്ന് 12 വർഷംമുന്പ് ഒളിവിൽ പോയ ഭീകരനെ ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽനിന്നു പോലീസ് പിടികൂടി. കിഷ്ത്വാർ സ്വദേശി നസീർ അഹമ്മദ് ആണ് അറസ്റ്റിലായത്. ജ്വാലാപുരിൽ ഇയാളെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. നസീർ അഹമ്മദിനെ കിഷ്ത്വാർ സെഷൻസ് കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.