ഹൈദരാബാദ്: തെലുങ്കാനയിൽ ആറുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊന്ന യുവാവിനെ പിടികൂടി ഏറ്റുമുട്ടലിൽ വധിക്കുമെന്നു തെലുങ്കാന മന്ത്രി. തൊഴിൽ മന്ത്രി മല്ല റെഡ്ഢിയാണു വിവാദ പ്രസ്താവന നടത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണു ഹൈദരാബാദിൽ ആറുവയസുകാരിയെ അയൽവാസി പല്ലക്കോണ്ട രാജു(30)മാനഭംഗപ്പെടുത്തി കൊന്നത്. സെയ്ദാബാദ് മേഖലയിലായിരുന്നു സംഭവം.
വ്യാഴാഴ്ച രാവിലെ കാണാതായ പെണ്‍കുട്ടിയെ വെള്ളിയാഴ്ച രാവിലെ പ്രതിയുടെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. പ്രതി ഒളിവിലാണ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് ഹൈദരാബാദ് സിറ്റി പോലീസ് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.