റൊ​​ണാ​​ൾ​​ഡോ​​യു​​ടെ യു​​ണൈ​​റ്റ​​ഡും മെ​​സി​​യി​​ല്ലാ​​ത്ത ബാ​​ഴ്സ​​ലോ​​ണ​​യും പ​​ട​​പ​​ടേ പൊ​​ട്ടി

11:48 PM Sep 15, 2021 | Deepika.com
ബേ​​ണ്‍ (സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ്): യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ക്രി​​​​​സ്റ്റ്യാ​​​​​നോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡും ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​ക്കാ​​​​​ല​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മി​​​​​റ​​​​​ങ്ങി​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യും ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട​​​​​ത്തി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ടു. സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡ് ചാ​​​​​ന്പ്യ​​ന്മാ​​​​​രാ​​​​​യ യം​​​​​ഗ് ബോ​​​​​യ്സ് 2-1നാ​​​​​ണ് ഇം​​​​​ഗ്ലീ​​​​​ഷ് ഗ്ലാ​​​​​മ​​​​​ൻ ടീ​​​​​മാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ മ​​​​​റി​​​​​ച്ച​​​​​ത്.

സ്വി​​സ് ബോ​​യ്സ്

മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ലേ​​​​​ക്ക് ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ തി​​​​​രി​​​​​ച്ചെ​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള ക്ല​​​​​ബ്ബി​​​​​ന്‍റെ ആ​​​​​ദ്യ യൂ​​​​​റോ​​​​​പ്യ​​​​​ൻ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യി​​​​​രു​​​​​ന്നു സ്വി​​​​​റ്റ്സ​​​​​ർ​​​​​ല​​​​​ൻ​​​​​ഡി​​​​​ലെ ബേ​​​​​ണി​​​​​ൽ യം​​​​​ഗ് ബോ​​​​​യ്സി​​​​​നെ​​​​​തി​​​​​രേ ന​​​​​ട​​​​​ന്ന​​​​​ത്. റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ ഗോ​​​​​ളി​​​​​ൽ 13-ാം മി​​​​​നി​​​​​റ്റി​​​​​ൽ ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് സം​​​​​ഘം ലീ​​​​​ഡ് നേ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്തു. എ​​​​​ന്നാ​​​​​ൽ, 35-ാം മി​​​​​നി​​​​​റ്റി​​​​​ൽ ആ​​​​​രോ​​​​​ണ്‍ വാ​​​​​ൻ ബി​​​​​സാ​​​​​ക്ക നേ​​​​​രി​​​​​ട്ടു​​​​​ള്ള ചു​​​​​വ​​​​​പ്പു കാ​​​​​ർ​​​​​ഡി​​​​​ലൂ​​​​​ടെ പു​​​​​റ​​​​​ത്തേ​​​​​ക്ക് ന​​​​​ട​​​​​ന്ന​​​​​തോ​​​​​ടെ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ അം​​​​​ഗ ബ​​​​​ലം 10 ആ​​​​​യി ചു​​​​​രു​​​​​ങ്ങി.

66-ാം മി​​​​​നി​​​​​റ്റി​​​​​ൽ മൗ​​​​​മി എ​​​​​ൻ​​​​​ഗാ​​​​​മ​​​​​ല്യു​​​​​വി​​​​​ലൂ​​​​​ടെ യം​​​​​ഗ് ബോ​​​​​യ്സ് ഒ​​​​​പ്പ​​​​​മെ​​​​​ത്തി. ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ന്‍റെ അ​​​​​ഞ്ചാം മി​​​​​നി​​​​​റ്റി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ത​​​​​ല​​​​​യി​​​​​ൽ ഇ​​​​​ടി​​​​​ത്തീ​​​​​യാ​​​​​യി യം​​​​​ഗ് ബോ​​​​​യ്സി​​​​​ന്‍റെ വി​​​​​ജ​​​​​യ ഗോ​​​​​ൾ.

യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ ലിം​​​​​ഗാ​​​​​ർ​​​​​ഡി​​​​​ന്‍റെ അ​​​​​ല​​​​​ക്ഷ്യ​​​​​മാ​​​​​യ ബാ​​​​​ക്ക് പാ​​​​​സ് ല​​​​​ഭി​​​​​ച്ച യം​​​​​ഗ് ബോ​​​​​യ്സി​​​​​ന്‍റെ തി​​​​​യോ​​​​​സ​​​​​ണ്‍ ജോ​​​​​ർ​​​​​ഡ​​​​​ൻ സീ​​​​​ബാ​​​​​ഷു പ​​​​​ന്ത് കൃ​​​​​ത്യ​​​​​മാ​​​​​യി വ​​​​​ല​​​​​യി​​​​​ൽ നി​​​​​ക്ഷേ​​​​​പി​​​​​ച്ചു.

94:22 സെ​​ക്ക​​ൻ​​ഡ്

2010ൽ ​​​​​ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​ന്‍റെ ഇ​​​​​വി​​​​​ക ഒ​​​​​ലി​​​​​ച്ചി​​​​​നു​​​​​ശേ​​​​​ഷം ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നെ​​​​​തി​​​​​രേ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ വി​​​​​ജ​​​​​യ ഗോ​​​​​ൾ നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ താ​​​​​ര​​​​​മാ​​ണു യം​​​​​ഗ് ബോ​​​​​യ്സി​​​​​ന്‍റെ അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ താ​​​​​രം സീ​​​​​ബാ​​​​​ഷു.

94 മി​​​​​നി​​​​​റ്റ് 22 സെ​​​​​ക്ക​​​​​ൻ​​​​​ഡി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സീ​​​​​ബാ​​​​​ഷു വ​​​​​ല​​​​​കു​​​​​ലു​​​​​ക്കി​​​​​യ​​​​​ത്. വെ​​​​​റും ര​​​​​ണ്ടു ത​​​​​വ​​​​​ണ മാ​​​​​ത്ര​​​​​മാ​​​​​ണ് യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നു ഷോ​​​​​ട്ട് എ​​​​​ടു​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ച്ച​​​​​ത്. 2003-04നു​​​​​ശേ​​​​​ഷം ഇ​​​​​ത്ര​​​​​യും കു​​​​​റ​​​​​വ് ഷോ​​​​​ട്ട് ഒ​​​​​രു ക്ല​​​​​ബ് എ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യം.

സി​​ആ​​ർ7 റി​​ക്കാ​​ർ​​ഡ്

യം​​​​​ഗ് ബോ​​​​​യ്സി​​നെ​​തി​​രേ ഗോ​​ള​​ടി​​ച്ച ക്രി​​​​​സ്റ്റ്യാ​​​​​നൊ റൊ​​​​​ണാ​​​​​ൾ​​​​​ഡോ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ 36 വ്യ​​​​​ത്യ​​​​​സ്ത ടീ​​​​​മു​​ക​​ൾ​​ക്കെ​​തി​​രേ ഗോ​​ൾ നേ​​ടി . ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​ടെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​നൊ​​​​​പ്പ​​​​​വും റൊ​​​​​ണാ​​​​​ൾ​​​​​ഡോ എ​​​​​ത്തി.

ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗി​​​​​ൽ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യു​​​​​ടെ 177-ാം മ​​​​​ത്സ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു. ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ മ​​​​​ത്സ​​​​​രം ക​​​​​ളി​​​​​ച്ച​​​​​തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ൽ സ്പാ​​​​​നി​​​​​ഷ് മു​​​​​ൻ താ​​​​​രം ഐ​​​​​ക​​​​​ർ ക​​​​​സി​​​​​യ​​​​​സി​​​​​നൊ​​​​​പ്പ​​​​​വും റൊ​​​​​ണാ​​​​​ൾ​​​​​ഡോ എ​​​​​ത്തി. 151 മ​​​​​ത്സ​​​​​രം ക​​​​​ളി​​​​​ച്ച ബാ​​​​​ഴ്സ​​​​​ലോ​​​​​ണ മു​​​​​ൻ താ​​​​​രം ചാ​​​​​വി​​​​​യാ​​​​​ണ് ഇ​​​​​വ​​​​​ർ​​ക്കു പി​​​​​ന്നി​​​​​ലു​​​​​ള്ള​​​​​ത്.