മാൽമോ/ലണ്ടൻ: നിലവിലെ ചാന്പ്യന്മാരായ ചെൽസിയും ക്രിസ്റ്റ്യാനൊ റൊണാൾഡോ ടീം വിട്ടശേഷം ആദ്യ യൂറോപ്യൻ പോരാട്ടത്തിനിറങ്ങിയ യുവന്റസും യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2021-22 സീസണ് ജയത്തോടെ ആരംഭിച്ചു. ഗ്രൂപ്പ് എച്ചിൽ ചെൽസി ഹോം മത്സരത്തിൽ 1-0ന് റഷ്യൻ ക്ലബ് സെനിറ്റിനെയും യുവന്റസ് എവേ പോരാട്ടത്തിൽ 3-0ന് സ്വീഡിഷ് ക്ലബ്ബായ മാൽമോയെയും കീഴടക്കി.
ബെൽജിയം സ്ട്രൈക്കർ റൊമേലു ലുകാക്കുവിന്റെ (69’) ഗോളിലായിരുന്നു ഇംഗ്ലീഷ് കരുത്തരായ ചെൽസിയുടെ ജയം. തോമസ് ടൂഹെൽ പരിശീലകസ്ഥാനത്ത് എത്തിയശേഷം ചെൽസി 23-ാം മത്സരത്തിലാണ് ഗോൾ വഴങ്ങാതെ കളംവിടുന്നത്, യൂറോപ്പിലെ പ്രമുഖ അഞ്ച് ലീഗുകളിലെ മറ്റൊരു ക്ലബ്ബിനും അവകാശപ്പെടാനില്ലാത്ത നേട്ടം.
എവേ പോരാട്ടത്തിൽ സാൻഡ്രൊ (23’), പൗലൊ ഡിബാല (45- പെനൽറ്റി), ആൽവാരൊ മൊറാട്ട (45+1’) എന്നിവരായിരുന്നു യുവെയ്ക്കായി വലകുലുക്കിയത്.
യുവെ, ചെൽസി...
11:48 PM Sep 15, 2021 | Deepika.com