ലെ​​വ​​ൻ ഡ​​ബി​​ൾ...

11:48 PM Sep 15, 2021 | Deepika.com
ബാ​​ഴ്സ​​ലോ​​ണ: ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി​​​​​യ പോ​​​​​ളി​​​​​ഷ് സ്ട്രൈ​​​​​ക്ക​​​​​ർ റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി​​​​​യും ജ​​​​​ർ​​​​​മ​​​​​ൻ താ​​​​​രം തോ​​​​​മ​​​​​സ് മ്യൂ​​​​ള​​​​​റും ചേ​​​​​ർ​​​​​ന്ന് കാ​​​​​ന്പ് നൗ​​​​​വി​​​​​ൽ ബാ​​​​​ഴ്സ​​​​​യു​​​​​ടെ ക​​​​​ഥ​​ക​​​​​ഴി​​​​​ച്ചു.

2019-20 സീ​​​​​സ​​​​​ണി​​​​​ലെ 8-2ന്‍റെ പ​​​​​രാ​​​​​ജ​​​​​യ ഭാ​​​​​രം ഇ​​​​​റ​​​​​ക്കി​​​​​വ​​​​​യ്ക്ക​​​​​ണ​​​​​മെ​​​​​ന്ന മോ​​​​​ഹ​​​​​വു​​​​​മാ​​​​​യി സ്വ​​​​​ന്തം കാ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ന്നി​​​​​ലി​​​​​റ​​​​​ങ്ങി​​​​​യ ബാ​​​​​ഴ്സയെ കാ​​​​​ത്തി​​​​​രു​​​​​ന്ന​​തു മ​​​​​റ്റൊ​​​​​രു തോ​​​​​ൽ​​​​​വി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. മ​​​​​റു​​​​​പ​​​​​ടി​​​​​യി​​​​​ല്ലാ​​​​​ത്ത മൂ​​​​​ന്ന് ഗോ​​​​​ളി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ബ​​​​​യേ​​​​​ണി​​​​​ന്‍റെ ജ​​​​​യം.

34-ാം മി​​​​​നി​​​​​റ്റി​​​​​ൽ തോ​​​​​മ​​​​​സ് മ്യൂ​​​​​ള​​​​​റി​​​​​ലൂ​​​​​ടെ മു​​​​​ന്നി​​​​​ലെ​​​​​ത്തി​​​​​യ ബ​​​​​യേ​​​​​ണി​​​​​നാ​​​​​യി 56, 85 മി​​​​​നി​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി​​​​​യും ല​​​​​ക്ഷ്യം​​​​​ക​​​​​ണ്ടു. യൂ​​​​​റോ​​​​​പ്യ​​​​​ൻ പോ​​​​​രാ​​​​​ട്ട ച​​​​​രി​​​​​ത്ര​​​​​ത്തി​​​​​ൽ ഹോം ​​​​​ഗ്രൗ​​​​​ണ്ടി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി മൂ​​​​​ന്നു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത് ഇ​​​​​താ​​​​​ദ്യ​​​​​മാ​​​​​ണ്. 1997-98ൽ ​​​​​ന്യൂ​​​​​കാ​​​​​സി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​നോ​​​​​ട് 3-2നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ശേ​​​​​ഷം ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് സീ​​​​​സ​​​​​ണ്‍ തോ​​​​​ൽ​​​​​വി​​​​​യോ​​​​​ടെ ബാ​​​​​ഴ്സ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തും ആ​​​​​ദ്യം.