കോട്ടയം: ഫിബ ഏഷ്യ കപ്പ് ബാസ്കറ്റ്ബോളിനുള്ള ഇന്ത്യൻ വനിതാ ടീമിൽ നാലു മലയാളികൾ. കെഎസ്ഇബിയുടെ സ്റ്റെഫി നിക്സണ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെ ആർ. ശ്രീകല, ചങ്ങനാശേരി അസംപ്ഷൻ കോളജിന്റെ സി.എസ്. അനു മരിയ, റെയിൽവേസിന്റെ ശ്രുതി അരവിന്ദ് എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടംപിടിച്ച മലയാളികൾ. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്ന് വരെ ജോർഡാനിലാണ് ചാന്പ്യൻഷിപ്.
ജപ്പാൻ, ചൈന, ഓസ്ട്രേലിയ, കൊറിയ, ന്യൂസിലൻഡ്, ചൈനീസ് തായ്പേയ്, ഫിലിപ്പീൻസ് എന്നിവയാണ് ഇന്ത്യക്കൊപ്പം മത്സരരംഗത്തുള്ളത്.
ബാസ്കറ്റ്: ഇന്ത്യൻ ടീമിൽ നാല് മലയാളികൾ
11:48 PM Sep 15, 2021 | Deepika.com