ന്യൂഡൽഹി: യുഎഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2021ന്റെ രണ്ടാംഘട്ട മത്സരങ്ങൾക്ക് നിശ്ചിത എണ്ണം കാണികൾക്കു പ്രവേശനം അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരങ്ങൾക്കു ഞായറാഴ്ച തുടക്കമാകും.
മുംബൈ ഇന്ത്യൻസ് x ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തോടെയാണു രണ്ടാംഘട്ടം ആരംഭിക്കുന്നത്. യുഎഇ സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്റ്റേഡിയത്തിൽ നിശ്ചിത എണ്ണം കാണികളെ പ്രവേശിപ്പിക്കും. ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക.
ഐപിഎല്ലിനു കാണികളെത്തും
11:48 PM Sep 15, 2021 | Deepika.com