+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാനഭംഗം: എൽജെപി എംപി പ്രിൻസ് രാജ് പാസ്വാനെതിരേ കേസെടുത്തു

ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക് ജ​​ന​​ശ​​ക്തി പാ​​ർ​​ട്ടി (​​എ​​ൽ​​ജെ​​പി) എം​​പി പ്രി​​ൻ​​സ് രാ​​ജ് പാ​​സ്വാ​​നെ​​തി​​രേ മാ​​ന​​ഭം​​ഗ​​ത്തി​​നു കേ​​സെ​​ടു​​ത്തു. മൂ​​ന്നു മാ​​സം മു​​ന്പ് മാ​​ന​​ഭം​​ഗ​​ത്തി​​ന
മാനഭംഗം: എൽജെപി എംപി പ്രിൻസ് രാജ് പാസ്വാനെതിരേ കേസെടുത്തു
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക് ജ​​ന​​ശ​​ക്തി പാ​​ർ​​ട്ടി (​​എ​​ൽ​​ജെ​​പി) എം​​പി പ്രി​​ൻ​​സ് രാ​​ജ് പാ​​സ്വാ​​നെ​​തി​​രേ മാ​​ന​​ഭം​​ഗ​​ത്തി​​നു കേ​​സെ​​ടു​​ത്തു. മൂ​​ന്നു മാ​​സം മു​​ന്പ് മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യ പെ​​ൺ​​കു​​ട്ടി ന​​ല്കി​​യ പ​​രാ​​തി​​യി​​ൽ കോ​​ട​​തി നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് എം​​പി​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

2020ലാ​​ണു ത​​ന്നെ പ്രി​​ൻ​​സ്‌​​രാ​​ജ് മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്ന് എ​​ൽ​​ജെ​​പി പ്ര​​വ​​ർ​​ത്ത​​ക​​യാ​​യ പ​​രാ​​തി​​ക്കാ​​രി ആ​​രോ​​പി​​ച്ചു. പാ​​നീ​​യ​​ത്തി​​ൽ മ​​യ​​ക്കു​​മ​​രു​​ന്ന് ക​​ല​​ർ​​ത്തി ന​​ല്കി ത​​ന്നെ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​ക്കി​​യ​​ ശേ​​ഷ​​മാ​​യി​​രു​​ന്നു പ്രി​​ൻ​​സ്‌​​രാ​​ജ് മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ​​തെ​​ന്നു യു​​വ​​തി പ​​രാ​​തി​​യി​​ൽ ആ​​രോ​​പി​​ച്ചു.

എ​​ൽ​​ജെ​​പി നേ​​താ​​വ് ചി​​രാ​​ഗ് പാ​​സ്വാ​​ന്‍റെ ബ​​ന്ധു​​വാ​​ണ് പ്രി​​ൻ​​സ് രാ​​ജ്. എ​​ൽ​​ജെ​​പി​​യി​​ലെ പി​​ള​​ർ​​പ്പി​​ൽ കേ​​ന്ദ്ര​​മ​​ന്ത്രി പ​​ശു​​പ​​തി കു​​മാ​​ർ പ​​ര​​സി​​നൊ​​പ്പ​​മാ​​ണ് പ്രി​​ൻ​​സ് രാ​​ജ് നി​​ല​​യു​​റ​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്.