ഭുവനേശ്വർ: ഫിറോസ്പുരിൽനിന്നു ഖുദ്രയിലേക്കു ഗോതന്പു കയറ്റി വന്ന ഗുഡ്സ് ട്രെയിനിന്റെ ഒന്പതു വാഗണുകൾ പാളം തെറ്റി നദിയിൽ പതിച്ചു. എൻജിൻ റൂമിലുണ്ടായിരുന്ന ലോക്കോപൈലറ്റും ജീവനക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. എൻജിൻ നദിയിൽ പതിച്ചില്ല.