കൊളംബൊ: ശ്രീലങ്കൻ പേസറും ഐപിഎൽ ട്വന്റി-20 ചരിത്രത്തിലെ വിക്കറ്റ് വേട്ടയിൽ ഒന്നാമനുമായ ലസിത് മലിംഗ ക്രിക്കറ്റിൽനിന്നു വിരമിച്ചു.
ടെസ്റ്റിൽനിന്ന് 2011ലും ഏകദിനത്തിൽനിന്ന് 2019ലുമാണ് മലിംഗ വിരമിച്ചത്. ഏകദിനങ്ങളിൽനിന്നു വിരമിച്ചശേഷവും വിവിധ രാജ്യങ്ങളിലെ ട്വന്റി-20 ലീഗുകളിൽ സജീവമായിരുന്നു. ഐപിഎൽ ട്വന്റി-20 സൂപ്പർ ടീമായ മുംബൈ ഇന്ത്യൻസിനു വിരമിക്കൽസന്ദേശത്തിൽ മലിംഗ നന്ദി അറിയിച്ചു. ലങ്കൻ ക്രിക്കറ്റ് ബോർഡിനും വിവിധ ട്വന്റി-20 ലീഗുകളിൽ കളിച്ച ടീമുകളെയും മലിംഗ സ്മരിച്ചു.
ഐപിഎല്ലിൽ 122 മത്സരങ്ങളിൽനിന്ന് 170 വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്. 13 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎല്ലിലെ ലങ്കൻ പേസറിന്റെ മികച്ച ബൗളിംഗ്. 84 രാജ്യാന്തര ട്വന്റി-20യിൽനിന്ന് 107 വിക്കറ്റും 226 ഏകദിനത്തിൽനിന്ന് 338 വിക്കറ്റും 30 ടെസ്റ്റിൽനിന്ന് 101 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി-20 ചരിത്രത്തിൽ ആദ്യം 100 വിക്കറ്റ് സ്വന്തമാക്കിയ താരമാണ്.
മലിംഗ മതിയാക്കി
11:48 PM Sep 14, 2021 | Deepika.com