ഐപിഎൽ 2021 സീസണിന്റെ രണ്ടാം ഭാഗം തുടങ്ങാൻ നാലു ദിനം മാത്രം ശേഷിക്കേ പഞ്ചാബ് കിംഗ്സിന്റെ വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ലിന്റെ റാപ്പ് സംഗീതം വരുന്നു.
പഞ്ചാബി ഡാഡി എന്നാണു ഗാനത്തിന്റെ പേരെന്നു ഗെയ്ൽ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഗാനം എന്നു പുറത്തിറക്കുമെന്നു വ്യക്തമാക്കിയിട്ടില്ലെങ്കിലും ലോഡിംഗ് എന്ന് അടിക്കുറിപ്പോടെയാണു പഞ്ചാബി ഡാഡിയുടെ വരവ് ഗെയ്ൽ അറിയിച്ചത്.
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിൻഡീസ് താരം ഡെയ്ൻ ബ്രാവോയുടെ പാട്ടുകൾ തരംഗമായിട്ടുണ്ട്. എം.എസ്. ധോണിയെക്കുറിച്ചുള്ള ‘ഹെലികോപ്റ്റർ7’, സൂപ്പർ കിംഗ്സിനെക്കുറിച്ചുള്ള ‘വി ആർ ദ കിംഗ്സ് ’ എന്നീ ഗാനങ്ങളായിരുന്നു ഡിജെ ബ്രാവോ പുറത്തിറക്കിയത്.
ഗെയ്ലിന്റെ ആദ്യ ഗാനമല്ല ഇതെന്നതും ശ്രദ്ധേയം. നേരത്തേ ‘വി കം ഔട്ട് ടു പാർട്ടി’, ഇന്ത്യൻ റാപ്പർ എമിവെയ്ക്കൊപ്പമുള്ള ‘ജമൈക്ക ഇന്ത്യ’ എന്നിവ ഗെയ്ൽ പുറത്തിറക്കിയിരുന്നു.
ഞായറാഴ്ചയാണ് ഐപിഎൽ 14-ാം എഡിഷന്റെ രണ്ടാം ഭാഗം യുഎഇയിൽ ആരംഭിക്കുന്നത്.എട്ടു മത്സരം പൂർത്തിയാക്കിയ പഞ്ചാബ് കിംഗ്സ് ആറ് പോയിന്റുമായി ആറാം സ്ഥാനത്താണ്. 21-ാം തീയതി രാജസ്ഥാൻ റോയൽസിനെതിരേയാണു യുഎഇയിൽ പഞ്ചാബ് കിംഗിന്റെ ആദ്യ മത്സരം.
‘പഞ്ചാബി ഡാഡി...’
11:48 PM Sep 14, 2021 | Deepika.com