മുംബൈ: ഐസിസി ട്വന്റി-20 ലോകകപ്പിനുശേഷം ഏകദിന, ട്വന്റി-20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രോഹിത് ശർമ നയിച്ചേക്കുമെന്ന് അഭ്യൂഹം.
ട്വന്റി-20 ലോകകപ്പിനുശേഷം വിരാട് കോഹ്ലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം മാത്രം വഹിക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 2019 ഏകദിന ലോകകപ്പിൽ സെമിയിൽ പരാജയപ്പെട്ടതിനു പിന്നാലെയും നിശ്ചിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റൻസി രോഹിത്തിനെ ഏൽപ്പിക്കണമെന്ന ചർച്ച സജീവമായിരുന്നു.
രോഹിത് ക്യാപ്റ്റൻ?
11:33 PM Sep 13, 2021 | Deepika.com