ലണ്ടൻ: റൊമേലു ലുക്കാക്കുവിന്റെ ഇരട്ട ഗോൾ മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കു ജയം. ചെൽസി എതിരില്ലാത്ത മൂന്നു ഗോളിന് ആസ്റ്റണ്‍ വില്ലയെ തകർത്തു. മാത്യോ കൊവാസിച്ച് ഒരു ഗോൾ നേടി. ജയത്തോടെ ചെൽസി പത്തു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
ഇത്രതന്നെ പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഒന്നാം സ്ഥാനത്ത്. ലീഗിൽ ചെൽസിയുടെ 600-ാം ജയമാണ്. 600 ജയം കടന്ന മറ്റൊരു ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ്. 690 ജയമാണു മാഞ്ചസ്റ്റർ ക്ലബ്ബിന്റെ പേരിലുള്ളത്.
ലുകാക്കു ഡബിൾ
11:17 PM Sep 12, 2021 | Deepika.com