ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ പ്രത്യേക വാക്സിൻ പ്രചാരണം നടത്താനൊരുങ്ങി ബിജെപി. സെപ്റ്റംബർ 17 റിക്കാർഡ് വാക്സിനേഷൻ നൽകാനാണു പാർട്ടിയുടെ തീരുമാനം. പാർട്ടിയുടെ ബൂത്തു തലം മുതലുള്ള പ്രവർത്തകർ ജനങ്ങൾക്ക് വാക്സിൻ നൽകാൻ സഹായവുമായി രംഗത്തിറങ്ങുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു.
രാജ്യത്തെ ആരോഗ്യസംവിധാനം ശക്തിപ്പെടുത്താൻ രണ്ടു ലക്ഷം ഗ്രാമങ്ങളിലായി നാല് ലക്ഷം വളണ്ടിയർമാരെ പരിശീലിപ്പിക്കും. 43 ദിവസത്തിനുള്ളിൽ 6.88 ലക്ഷം വോളണ്ടിയർമാർക്ക് പരിശീലനം നൽകിയതായും ഉടൻ തന്നെ അത് എട്ട് ലക്ഷമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, മോദിയുടെ ജന്മദിനം ബിജെപി ’സേവാ സപ്ത’ ആയി ആഘോഷിച്ചിരുന്നു.