തൃശൂർ: ചെസ് ഓണ്‍ലൈൻ ഒളിന്പ്യാഡിൽ ചൈനയടക്കമുള്ള രാജ്യങ്ങളെ വെട്ടിനിരത്തി മലയാളി നിഹാൽ സരിൻ ഉൾപ്പെട്ട ഇന്ത്യൻ ചെസ് ടീമിന്റെ മുന്നേറ്റം.
ഫിഡേ ഒളിന്പ്യാഡ് രണ്ടാം ദിനത്തിൽ പൂൾ ബിയിൽ ഇന്ത്യ ഒന്നാമതെത്തി. ഒരേ പോയിന്റ് നിലയിലുള്ള ഹംഗറിയേക്കാൾ സമനില കൂടുതൽ സ്വന്തമാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. ചൈനയെയും, അഞ്ചാം റൗണ്ടിൽ അസർബൈജാനെയും ആറാംറൗണ്ടിൽ ബെലാറസിനെയും വെട്ടിനിരത്തിയാണ് ഇന്ത്യ ആധിപത്യം നേടിയത്.
നിഹാൽ, ഭക്തി, ആനന്ദ്, വൈശാലി, പ്രഗ്നാനന്ദ, ഹരികൃഷ്ണ, അധിപൻ എന്നിവർ നിർണായക നേട്ടം കൈവരിച്ചു. ബെലാറസിനെതിരെയുള്ള മത്സരത്തിൽ പരാജയത്തിനു തൊട്ടരികിൽനിന്നും വൈശാലിയുടെ നിർണായകമായ നീക്കത്തിലൂടെ ഇന്ത്യ വിജയത്തിലെത്തി. ഇന്ത്യൻ സംഘം ഏഴു മുതൽ ഒന്‍പതുവരെയുള്ള റൗണ്ടുകളിലായി ഹംഗറി, മോൾഡോവ, സ്ലൊവേനിയ രാജ്യങ്ങളുമായി മത്സരം തുടരുകയാണ്.
നിഹാൽ കരുത്തിൽ ഇന്ത്യ
12:19 AM Sep 11, 2021 | Deepika.com