സാവോ പോളോ: ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ബ്രസീലിനു ജയം. ഏവർട്ടണ് റിബീറൊ (14), നെയ്മർ (40) എന്നിവരുടെ ഗോളിൽ 2-0ന് പെറുവിനെയാണു ബ്രസീൽ കീഴടക്കിയത്.
യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ തുടർച്ചയായ എട്ടാം ജയമാണ്. മറ്റു മത്സരങ്ങളിൽ ഉറുഗ്വെ 1-0ന് ഇക്വഡോറിനെയും പരാഗ്വെ 2-1ന് വെനസ്വേലയെയും കൊളംബിയ 3-1ന് ചിലിയെയും പരാജയപ്പെടുത്തി.
എട്ടു മത്സരങ്ങളിൽ 24 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്. 18 പോയിന്റുമായി അർജന്റീനയും 15 പോയിന്റുമായി ഉറുഗ്വെയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ബ്രസീലിനു ജയം
12:19 AM Sep 11, 2021 | Deepika.com