ബാർമേർ: രാജസ്ഥാനിൽ ദേശീയപാത 925 ലെ സത്ത-ഗൺധാവ് എയർസ്ട്രിപ്പ് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും റോഡ് ഗതാഗതം-ദേശീയപാത മന്ത്രി നിതിൻ ഗഡ്കരിയും വ്യോമസേനാ വിമാനത്തിൽ പറന്നിറങ്ങി ഉദ്ഘാടനം ചെയ്തു.
കേന്ദ്രമന്ത്രിമാരെയും സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെയും വഹിച്ചുകൊണ്ട് വ്യോമസേനയുടെ സി-130 ജെ ഹെർക്കുലീസ് വിമാനം വ്യാഴാഴ്ച എൻഎച്ച് 925 ൽ അടിയന്തരമായി ഇറങ്ങി. വ്യോമസേനയുടെ സുഖോയ് 30 എംകെഐ യുദ്ധവിമാനവും സൈനിക ചരക്കു വിമാനവും അടിയന്തര ലാൻഡിംഗ് സംവിധാന (ഇഎൽഎഫ്) ത്തിൽ ഇറക്കി.
വ്യോമസേനാ മേധാവി ആർ.കെ. ബദൗരിയും ചടങ്ങിൽ പങ്കെടുത്തു. ബാർമേറിലേതുപോലെ രാജ്യത്ത് 20 അടിയന്തര ലാൻഡിംഗ് എയർസ്ട്രിപ്പുകൾ നിർമിക്കുമെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.
കേന്ദ്ര റോഡ് മന്ത്രാലയത്തിന്റെ സഹായത്തോടെ നിരവിധി ഹെലിപ്പാഡുകൾ നിർമിച്ചിട്ടുണ്ട്. നമ്മുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പ്രധാന നടപടിയാണിത്- രാജ്നാഥ് സിംഗ് പറഞ്ഞു. എൻഎച്ച് 925 ൽ മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ഇഎൽഎഫ് നിർമിച്ചിരിക്കുന്നത്.
2017 ഒക്ടോബറിൽ ലക്നോ-ആഗ്ര എക്സ്പ്രസ് ഹൈവേയിൽ വ്യോമസേനാ യുദ്ധവിമാനങ്ങൾ അടിയന്തരമായി ഇറക്കിയിരുന്നു. ലക്നോ-ആഗ്ര എക്സ്പ്രസ് ഹൈവേ ഉത്തർപ്രദേശ് സർക്കാരിന്റെ കീഴിലാണു വരുന്നത്.