സീയൂൾ: ഉത്തരകൊറിയ സ്ഥാപിക്കപ്പെട്ടതിന്റെ 73-ാം വാർഷികത്തോടനുബന്ധിച്ചുള്ള പരേഡിൽ പ്രധാന മിസൈലുകളൊന്നും പ്രദർശിപ്പിക്കാതിരുന്നതു ശ്രദ്ധേയമായി. അഗ്നിശമനസേനാ വാഹനങ്ങൾ, ട്രാക്ടറുകൾ മുതലായവ പരേഡിൽ പ്രദർശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്.
ശരീരം മുഴുവൻ മൂടുന്ന വസ്ത്രങ്ങളും ഗ്യാസ് മാസ്കുകളും ധരിച്ചവരും മാർച്ച് ചെയ്തു. കോവിഡ് വ്യാപനം ചെറുക്കാൻ രൂപീകരിച്ച പ്രത്യേക വിഭാഗമാണോ ഇതെന്നു സംശയമുണ്ട്. രാജ്യത്താർക്കും കോവിഡ് പിടിപെട്ടിട്ടില്ലെന്നാണ് ഉത്തരകൊറിയ ആവർത്തിക്കുന്നത്.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ പരേഡ് വീക്ഷിച്ചു. കിമ്മിനു ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അനുമോദന സന്ദേശം അയച്ചു.
ആണവ, മിസൈൽ പദ്ധതികൾ മൂലം അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഉത്തരകൊറിയ കോവിഡിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ടുകൾ.