ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ട്രംപറ്റ് വായിക്കുന്ന ആംഗ്യം കാണിച്ചത് ശരിക്കും ആസ്വദിച്ചെന്നും അതിനെ വിമർശിക്കുന്നവർ ബോറന്മാരാണെന്നും ഇംഗ്ലീഷ് മുൻ ക്യാപ്റ്റൻ മൈക്കിൾ വോണ്‍. ഹസീബ് ഹമീദിനെ ജഡേജ ബൗൾഡാക്കിയപ്പോഴും ജോണി ബെയർസ്റ്റോയെ ബുംറ ബൗൾഡാക്കിയപ്പോഴുമായിരുന്നു അത്.
കോഹ്ലിയുടെ ട്രംപറ്റ് ആഘോഷം മോശമാണെന്നും ഇംഗ്ലീഷ് ആരാധകരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു വിമർശനം.
കോഹ്ലിയുടെ ട്രംപറ്റ് ആസ്വദിച്ചു: വോണ്‍
01:50 AM Sep 09, 2021 | Deepika.com