മഴയിൽ മുങ്ങി...
01:04 AM Aug 06, 2021 | Deepika.com
നോട്ടിംഗാം: ഇംഗ്ലണ്ടിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയുടെ നാലു വിക്കറ്റുകൾ നഷ്ടപ്പെട്ടു. മഴമൂലം രണ്ടാം ദിവസം തടപ്പെട്ടപ്പോൾ ഇന്ത്യ നാലു വിക്കറ്റിന് 125 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സുമായി കെ.എൽ. രാഹുലും ഏഴു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസിൽ. നായകൻ വിരാട് കോഹ്ലിയെ ഗോൾഡൻ ഡക്കായി. ചേതേശ്വർ പൂജാര (4), അജിങ്ക്യ രഹാനെ (5), രോഹിത് ശർമ (36) എന്നിവരും പുറത്തായി.