ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഉപദേശകസ്ഥാനം രാജിവച്ചു. കോണ്‍ഗ്രസിൽ നിർണായക പദവി ലഭിക്കുമെന്ന സൂചനകൾക്കിടെയാണു നീക്കം.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കേയാണു പ്രശാന്ത് കിഷോറിന്റെ രാജി. 2017ൽ പഞ്ചാബിൽ കോൺഗ്രസിനായി തന്ത്രങ്ങളൊരുക്കിയതു പ്രശാന്തായിരുന്നു. മാർച്ചിലായിരുന്നു പ്രശാന്ത് കിഷോറിനെ അമരീന്ദറിന്റെ പ്രിൻസപ്പൽ അഡ്വൈസറായി നിയമിച്ചത്.