വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ വിൽക്കുന്ന പുതിയ കാറുകളിൽ പകുതിയും 2030ഓടെ പരിസ്ഥിതിസൗഹൃദമായിരിക്കണം എന്നു നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. ബാറ്ററി ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാനാണു നിർദേശിക്കുന്നത്.
ഇതോടെ അമേരിക്ക ഇലക്ട്രിക് കാർ യുഗത്തിലേക്കു പ്രവേശിക്കുമെന്നു വൈറ്റ്ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള സുപ്രധാന ചുവടുവയ്പാണിതെന്നും കൂട്ടിച്ചേർത്തു.
അമേരിക്കയിലെ വൻകിട വാഹനനിർമാതാക്കളായ ഫോർഡും ജനറൽ മോട്ടോഴ്സും ഇലക്ട്രിക് കാർ നിർമാണത്തിൽ സജീവമാകാൻ തീരുമാനിച്ചിട്ടുണ്ട്.