ടോക്കിയോ: ഒളിന്പിക്സ് പുരുഷ വിഭാഗം 200 മീറ്ററിൽ കാനഡയുടെ ആന്ദ്രെ ഡി ഗ്രേസ് സുവർണ താരമായി. 19.62 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ കടന്നാണു ദേശീയ റിക്കാർഡോടെ ആന്ദ്രെ ഡി ഗ്രേസ് സ്വർണത്തിൽ മുത്തമിട്ടത്. അമേരിക്കൻ താരങ്ങളായ കെന്നി ബെഡ്നാർക് (19.68), നോഹ് ലെയ്ലെസ് (19.74) എന്നിവർ വെള്ളിയും വെങ്കലവും സ്വന്തമാക്കി.
ഒളിന്പിക് സ്പ്രിന്റ് ഫൈനലിൽ മത്സരിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം അമേരിക്കയുടെ പതിനേഴുകാരനായ എറിയോണ് കിംഗ്സ്റ്റണിന്. 200 മീറ്റർ ഫൈനലിൽ ഇറങ്ങിയതോടെയാണിത്.
200ൽ ആന്ദ്രെ ഡാ...
12:43 AM Aug 05, 2021 | Deepika.com