ന്യൂഡൽഹി: സ്പൈനൽ മാസ്കുലർ അട്രോഫി (എസ് എം എ ) രോഗം ബാധിച്ച മാട്ടൂളിലെ മുഹമ്മദ് എന്ന കുട്ടിയുടെ രോഗത്തിനുള്ള വിദേശ നിർമിതമായ മരുന്നിന്റെ ഇറക്കുമതി ചുങ്കം ഒഴിവാക്കികൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയതായി ഇ.ടി മുഹമ്മദ് ബഷീർ എംപി അറിയിച്ചു.
ജീവൻ തന്നെ അപകടപെട്ടുമാകുമായിരുന്ന ഈ മരുന്നിന്റെ അഭാവം പരിഹരിക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ കുടുംബത്തിന്റെയും സഹായ കമ്മിറ്റിയുടെയും അഭ്യർത്ഥന മാനിച്ചു കൊണ്ട് എംപി ധനകാര്യ മന്ത്രാലയവുമായി നിരന്തരമായി ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഈ ഉത്തരവ്. മൂന്നു മാസത്തിനുള്ളിൽ തന്നെ ഈ ചികിത്സ പൂർത്തിയാക്കണമെന്ന ഉദ്ദേശവും അതിൽ പറഞ്ഞിട്ടുണ്ട്.