ന്യൂഡൽഹി: സാന്പത്തിക തട്ടിപ്പ് ആരോപിച്ച് മാണി സി. കാപ്പൻ എംഎൽഎയ്ക്കെതിരേ മുംബൈ മലയാളിയായ ദിനേശ് മേനോൻ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. 2010 കാലഘട്ടത്തിൽ ഇരുവരുമായി നടന്ന വ്യവസായ ഇടപാടിൽ 3.25 കോടി രൂപ മാണി സി. കാപ്പൻ നൽകാനുണ്ടെന്നാണ് ദിനേശ് മേനോൻ ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പണം ചെക്കായി നൽകാമെന്നും പണത്തിന് ഈടു നൽകാമെന്നും 2013 നവംബർ 19 ൽ ഇരുവരും കരാറിലേർപ്പെട്ടെങ്കിലും മാണി സി.കാപ്പൻ കരാർ ലംഘിച്ചെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.