ന്യൂഡൽഹി: തമിഴ്നാടിനെ വിഭജിച്ചു കൊങ്കുനാട് രൂപീകരിക്കാൻ ഒരു പദ്ധതിയുമില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി പാർലമെന്റിൽ അറിയിച്ചു. ഡിഎംകെ, ഐജെകെ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് എന്ന പേരിൽ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ ബിജെപി ശ്രമിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനെതിരേ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധങ്ങളുണ്ടായി.
ഇതേത്തുടർന്നാണ് ഡിഎംകെ, ഐജെകെ പാർട്ടി അംഗങ്ങൾ ലോക്സഭയിൽ പ്രശ്നം ഉന്നയിച്ചത്.
ഇതേത്തുടർന്നാണ് ഡിഎംകെ, ഐജെകെ പാർട്ടി അംഗങ്ങൾ ലോക്സഭയിൽ പ്രശ്നം ഉന്നയിച്ചത്.