വാഷിംഗ്ടൺ ഡിസി: യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റ്ഗണിനു തൊട്ടടുത്തുള്ള മെട്രോ ബസ് സ്റ്റേഷനിൽ വെടിവയ്പ്. നിരവധിപ്പേർക്കു പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇതിനെത്തുടർന്ന് പെന്റഗൺ അടച്ചുപൂട്ടി.