സീയൂൾ: തലയ്ക്കു പിന്നിൽ ബാൻഡേജുള്ള ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നിന്റെ ചിത്രം അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ഇടവരുത്തി. ഉത്തരകൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ പുറത്തുവിട്ട ചിത്രത്തിലാണു ചെറിയ ബാൻഡേജ് ദൃശ്യമായത്. കഴിഞ്ഞമാസം 24 മുതൽ 27 വരെ നടന്ന സൈനിക പരിപാടിയിൽ കിം പങ്കെടുക്കുന്നതിന്റെ ചിത്രമായിരുന്നിത്.
എന്നാൽ, അദ്ദേഹത്തിന്റെ ആരോഗ്യത്തിനു കുഴപ്പമില്ലെന്നാണു ദക്ഷിണകൊറിയൻ ഇന്റജിലൻസ് വൃത്തങ്ങൾ വിശദീകരിച്ചത്. ഏതാനും ദിവസങ്ങൾക്കുശേഷം ഉത്തരകൊറിയയിൽനിന്നു പുറത്തുവന്ന ചിത്രത്തിൽ കിമ്മിന്റെ തലയിൽ ബാൻഡേജില്ലെന്നും തലയിൽ വടുക്കളില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
കിമ്മിന്റെ ശരീരഭാരത്തിൽ 10-20 കിലോ കുറവുണ്ടായെന്ന വാർത്ത കഴിഞ്ഞമാസമാദ്യം പുറത്തുവന്നിരുന്നു. ഇതും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾക്കിടയാക്കി.