ടോക്കിയോ: വനിതകളുടെ 62 കിലോഗ്രാം ഒളിന്പിക് ഗുസ്തിയിൽ ഇന്ത്യയുടെ സോനം മാലിക് പുറത്ത്. ആദ്യറൗണ്ട് മത്സരത്തിൽ സോനത്തെ 2-2ന് മംഗോളിയയുടെ ബൊലോർടുയ ഖുരേൽഖു തോൽപ്പിച്ചു.
നിർണായകമായ ടോക്ക്ഡൗണ് പോയിന്റിലാണ് മംഗോളിയൻതാരം ക്വാർട്ടറിലെത്തിയത്. മത്സരത്തിന്റെ ആദ്യ ഘട്ടത്തിൽ 1-0ന് സോനം മുന്നിലെത്തി. രണ്ടാം ഘടത്തിന്റെ തുടക്കത്തിലേ ലീഡ് ഉയർത്താൻ ഇന്ത്യൻതാരത്തിനായി. മത്സരം തീരാൻ 30 സെക്കൻഡുള്ളപ്പോൾ നിർണാകമായ രണ്ട് പോയിന്റ് (ടേക്ഡൗണ്) നേടി മംഗോളിയൻ താരം ജയിച്ചു.
ടേക്ക്ഡൗണിൽ സോനം പുറത്ത്
12:05 AM Aug 04, 2021 | Deepika.com