ന്യുഡൽഹി: പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയിൽ ഉൾപ്പെടുത്തി കൂടുതൽ റോഡുകൾ കേരളത്തിന് അനുവദിക്കണമെന്ന് എംപിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, എൻ. കെ. പ്രേമചന്ദ്രൻ, ഡീൻ കുര്യാക്കോസ് എന്നിവർ കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു.
പിഎംജിഎസ്വൈയിൽ ഉൾപ്പെടുത്തി 1425 കിലോമീറ്റർ റോഡുകളാണു കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇത് അപര്യാപ്തമാണ്. റോഡുകളുടെ നിർമാണത്തിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ‘സർഫസ് ഡ്രസിംഗ്’ രീതിയിൽ റോഡ് നിർമിക്കണമെന്ന പുതിയ നിർദേശം കേരളത്തിന് അനുയോജ്യമല്ല. റോഡുകളുടെ കയറ്റിറക്കം (ഗ്രേഡിയന്റ്) സംബന്ധിച്ച മാനദണ്ഡങ്ങളും കേരളത്തിന്റെ സാഹചര്യങ്ങൾക്ക് അനുസൃതമല്ല. ഇക്കാര്യത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും എംപിമാർ മന്ത്രിയോട് ആവശ്യപ്പെട്ടു.