ന്യൂഡൽഹി: ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവും സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവും ഇന്നലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മുലായത്തിന്റെ മകനും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവും ചർച്ചയിൽ പങ്കെടുത്തു. ഞായറാഴ്ച ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറും ഐഎൻഎൽഡി അധ്യക്ഷൻ ഓംപ്രകാശ് ചൗട്ടാലയും കൂടിക്കാഴ്ച നടത്തിയിരുന്നു.