മുംബൈ: അശ്ലീലചിത്രം നിർമിച്ചതിനു ഭർത്താവ് രാജ് കുന്ദ്രയ്ക്കെതിരേ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരം ശിൽപ ഷെട്ടി. കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്ന് അവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.
നിയമം നിയമത്തിന്റെ വഴി പോകും. മുംബൈ പോലീസിലും രാജ്യത്തിന്റെ നിയമവ്യവസ്ഥയിലും പൂർണവിശ്വാസമുണ്ട്. അമ്മയെന്ന നിലയിൽ കുട്ടികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാൻ അഭ്യർഥിക്കുകയാണെന്നും അവർ പറഞ്ഞു.
അശ്ലീലചിത്രം നിർമിച്ച് ചില ആപ്പ് വഴി പ്രചരിപ്പിച്ചുവെന്നാരോപിച്ച് 45 കാരനായ രാജ്കുന്ദ്രയെ കഴിഞ്ഞ 19 നാണു മുംബൈ പോലീസ് അറസ്റ്റ്ചെയ്തത്. കുന്ദ്ര നൽകിയ ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച വിചാരണക്കോടതി തള്ളിയിരുന്നു.