ന്യൂഡൽഹി: മുൻ മണിപ്പുർ പിസിസി അധ്യക്ഷൻ ഗോവിന്ദാസ് കൊന്തൗജം ബിജെപിയിൽ ചേർന്നു. മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെയും മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയുടെയും സാന്നിധ്യത്തിലായിരുന്നു കൊന്തൗജം ബിജെപി അംഗത്വമെടുത്തത്.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കൊന്തൗജം കോൺഗ്രസ് വിട്ട് ബിജെപിയിലേക്കു ചേക്കേറിയത്. ബിഷ്ണുപുർ മണ്ഡലത്തിൽനിന്ന് ഇദ്ദേഹം ആറു തവണ തുടർച്ചയായി വിജയിച്ചിട്ടുണ്ട്. 2017ലായിരുന്നു മണിപ്പുരിൽ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. 28 സീറ്റോടെ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായിട്ടും 21 സീറ്റുള്ള ബിജെപി അധികാരം പിടിക്കുകയായിരുന്നു. പിന്നീട് ഏതാനും കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു.