റീവ/സിൻഗ്രൗലി: മൂന്നു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയിൽ മധ്യപ്രദേശിലെ റീവ, സിൻക്രോളി ജില്ലകളിൽ വ്യത്യസ്ത അപകടങ്ങളിലായി ആറു പേർ മരിച്ചു. രണ്ടു വീടുകൾ നശിച്ചു. നാലുപേർക്ക് പരിക്കേറ്റു. റീവയിൽ മണ്ണുമേഞ്ഞ വീട് ചോർന്നൊലിച്ചാണ് വയോധികയും ഏഴും എട്ടും വയസുള്ള കുട്ടികൾ ഉൾപ്പെടെ നാലുപേർ മരിച്ചത്. സിൻക്രോളിയിൽ മണ്ണുമേഞ്ഞ വീടു തകർന്ന് പത്തുവയസുള്ള കുട്ടിയും മൂന്നുവയസുള്ള സഹോദരിയും മരിച്ചു. കുട്ടികളുടെ മാതാപിതാക്കൾക്കും പരിക്കേറ്റു. ഇന്നലെ വെളുപ്പിന് ഒരുമണിക്കായിരുന്നു സംഭവം.