+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ൾ ന​ഴ്സ​റി സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മിക്കുന്നു

വൈ​​ക്കം: അ​​റി​​വി​​ന്‍റെ ആ​​ദ്യാ​​ക്ഷ​​ര​​മ​​ധു​​രം നു​​ക​​ർ​​ന്ന വി​​ദ്യാ​​ല​​യ​​ത്തി​​ൽ ന​​വാ​​ഗ​​ത​​ർ​​ക്കാ​​യി പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ന​​ഴ്സ​​റി സ്കൂ​​ൾ കെ​​ട്ടി​​ടം നി​​ർ​​മിച്ചു ന​​ൽ​​
പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ൾ ന​ഴ്സ​റി സ്കൂ​ൾ കെ​ട്ടി​ടം നി​ർ​മിക്കുന്നു
വൈ​​ക്കം: അ​​റി​​വി​​ന്‍റെ ആ​​ദ്യാ​​ക്ഷ​​ര​​മ​​ധു​​രം നു​​ക​​ർ​​ന്ന വി​​ദ്യാ​​ല​​യ​​ത്തി​​ൽ ന​​വാ​​ഗ​​ത​​ർ​​ക്കാ​​യി പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ന​​ഴ്സ​​റി സ്കൂ​​ൾ കെ​​ട്ടി​​ടം നി​​ർ​​മിച്ചു ന​​ൽ​​കു​​ന്നു.

വൈ​​ക്കം സെ​​ന്‍റ് ലൂ​​യി​​സ് സ്കൂ​​ളി​​ലാ​​ണു പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സാ​​മൂ​​ഹി​​ക പ്ര​​തി​​ബ​​ദ്ധ​​ത കാ​​ട്ടു​​ന്ന​​ത്.

വി​​പു​​ല​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ളു​​ള്ള ന​​ഴ്സ​​റി സ്കൂ​​ൾ കെ​​ട്ടി​​ട​​ത്തി​​ന്‍റെ നി​​ർ​​മാ​​ണോ​​ദ്ഘാ​​ട​​നം സ്കൂ​​ൾ മാ​​നേ​​ജ​​രും വൈ​​ക്കം ഫൊ​​റോ​​ന​​പ​​ള്ളി വി​​കാ​​രി​​യു​​മാ​​യ റ​​വ. ഡോ. ​​പോ​​ൾ ചി​​റ്റി​​ന​​പ്പി​​ള​​ളി​​ ടി​​വി പു​​രം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് നി​​ർ​​വ​​ഹി​​ച്ചു. കോ​​ർ​​പ്പ​​റേ​​റ്റ് മാ​​നേ​​ജ​​ർ റ​​വ.​​ഡോ. ഏ​ബ്ര​​ഹാം ഓ​​ലി​​യ​​പ്പു​​റം, വൈ​​ക്കം എ​​ഇ​​ഒ പി. ​​ര​​ത്ന​​മ്മ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അം​​ഗം കെ.​​കെ. ര​​ഞ്ജി​​ത്ത്, വ​​യ​​ലി​​നി​​സ്റ്റും പൂ​​ർ​​വ വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ പി.​​എ​​സ്. അ​​ഭി​​ജി​​ത്ത്, പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങ​​ളാ​​യ ജീ​​നാ തോ​​മ​​സ്, ക​​വി​​താ റെ​​ജി, ഫൊ​​റോ​​ന പ​​ള്ളി ട്ര​​സ്റ്റി​​മാ​​രാ​​യ ജോ​​ർ​​ജ് മാ​​യം​​പ​​റ​​ന്പി​​ൽ, ജോ​​സ​​ഫ് മാ​​ത്യു പ​​ള്ളി​​യി​​ൽ, ഫൊ​​റോ​​ന ഇ​​ട​​വ​​ക എ​​ഡ്യു​​ക്കേ​​ഷ​​ൻ ക​​മ്മി​​റ്റി ക​​ണ്‍​വീ​​ന​​ർ സാ​​ബു ചെ​​ങ്ങ​​ള​​ത്ത്, നി​​ർ​​മാ​​ണ ക​​മ്മി​റ്റി ക​​ണ്‍​വീ​​ന​​ർ സ്ക​​റി​​യ ആ​​ന്‍റ​​ണി മ​​റ്റ​​ത്തി​​ൽ, മു​​ൻ ഹെ​​ഡ്മാ​​സ്റ്റ​​ർ ജോ​​ണ്‍ ജോ​​സ​​ഫ്, അ​​സി. വി​​കാ​​രി മാ​​ർ​​ട്ടി​​ൻ ക​​ച്ചി​​റ​​ക്ക​​ൽ, സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സ് ജെ​​സി ജേ​​ക്ക​​ബ്, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​സി തു​​ന്പാ​​ന​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

തു​​ട​​ർ​​ന്ന് ന​​ട​​ന്ന സ്കൂ​​ൾ വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ ആ​​ന്‍റ​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തു​​ട​​ർ​​ന്നു വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ന്നു.